"നിറങളില്‍ ചാലിച്ച നിമിഷങള്‍ ഒക്കെയും,
നോവുമെന്‍ ആത്മാവില്‍ ഒളിച്ചിരിപ്പു......,
നീറുന്ന ജീവിതപാതയില് നിന്നു ഞാന്‍,
ഓര്‍ത്തുവെന്‍ കൊഴിഞ്ഞോര മോഹങ്ങളെ.....,
ചോദിച്ചു വാങ്ങിയ സ്നേഹങള്‍ ഒക്കെയും...,
ഒരുനാളെന്‍ പടിയിറങ്ങി പോകുന്നു.....,
നിനയ്ക്കാതെ നോവിന്റെ മാറാല തുങ്ങിയ....,
ഈ ജീവിതവേദനകെന്തു മാര്‍ഗം....??
ദൈവത്തിന് ആശ്രയം തേടി ഞാന്‍ പോകുന്നു....,
നിത്യവും ദേവാലയത്തില്‍.....,
ഒരുനാളെന്‍ പ്രാര്‍ത്ഥന കേള്‍ക്കുമാ ദൈവങ്ങള്‍-
എന്നെ തുണക്കുമെന്നാശിക്കുന്നു......
ആരോ വരുന്നോരാ കാലൊച്ച കേള്‍ക്കുന്നു.....,
പൂര്‍വികര്‍ തുണക്കുവാന്‍ വരികയാണോ..??
അനുഗ്രഹം നല്കുവാന് ദൈവങ്ങളോ....??
ദുരിതമോ, കാലന്റെ വാഹനമോ...??? "
Friday, December 12, 2008
Subscribe to:
Posts (Atom)